വിദേശ തൊഴിലാളിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച: സ്വദേശി അറസ്റ്റില്‍

മസ്കത്ത്: ഏഷ്യന്‍ വംശജനെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ സ്വദേശിയെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. മത്രയിലായിരുന്നു സംഭവം. വിദേശ തൊഴിലാളിയോട് റെസിഡന്‍റ് കാര്‍ഡ് കാണിക്കാന്‍ പ്രതി ആവശ്യപ്പെടുകയായിരുന്നു. കാര്‍ഡ് എടുക്കാന്‍ പഴ്സ് തുറന്നയാളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നതായാണ് കേസ്. മുസന്ദമില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഒരാളെയും ഇയാളെ സഹായിച്ച രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കേസില്‍ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് 87 ക്യാപ്സൂള്‍ മോര്‍ഫിനും മൂന്നു റോള്‍ ഹശീഷും ഒരു റോള്‍ മോര്‍ഫിനും പിടികൂടി. മൊത്തം ഒന്നര കിലോഗ്രാം മയക്കുമരുന്നാണ് ഇവരുടെ കൈയില്‍നിന്ന് പിടിച്ചെടുത്തത്. പിടിയിലായവര്‍ ഏതു രാജ്യക്കാര്‍ ആണെന്നത് വ്യക്തമായിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.