മസ്കത്ത്: വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിലെ അല്‍ ഖംഹാം എന്ന സ്ഥലത്തായിരുന്നു അപകടം. കാറും ട്രെയ്ലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെല്ലാം യു.എ.ഇ സ്വദേശികളാണ്. ദമ്പതികളും അവരുടെ രണ്ടുകുട്ടികളും വീട്ടുജോലിക്കാരിയുമാണ് മരിച്ചത്.
ആദമില്‍നിന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് പോവുകയായിരുന്ന സെഡാന്‍ കാര്‍ ടയര്‍ പൊട്ടി എതിര്‍ദിശയില്‍നിന്ന് വരുകയായിരുന്ന ട്രെയ്ലറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ തല്‍ക്ഷണം മരിച്ചതായി ആര്‍.ഒ.പി അറിയിച്ചു. അപകടത്തില്‍
ട്രെയ്ലറിനും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടില്ല. മരിച്ച മുതിര്‍ന്നവരുടെ മൃതദേഹങ്ങള്‍ എയര്‍ ആംബുലന്‍സിലും കുട്ടികളുടേത് പി.ഡി.ഒ ആംബുലന്‍സിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇരട്ട പാതയായ ആദം-സലാല റൂട്ടില്‍ അപകടങ്ങള്‍ പതിവുസംഭവമാണ്. ഖരീഫ് സീസണ്‍ ആരംഭിച്ചശേഷം ഈ റൂട്ടിലുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.