മസ്കത്ത്: അടുത്ത മസ്കത്ത് ഫെസ്റ്റിവല്‍ നിലവിലുള്ള വേദികളില്‍തന്നെ നടക്കുമെങ്കിലും ഭാവിയില്‍ എല്ലാ ഇനങ്ങളും ഒരു വേദിയില്‍ കൊണ്ടുവരാന്‍ മസ്കത്ത് മുനിസിപ്പാലിറ്റി ആലോചിക്കുന്നു. അടുത്തവര്‍ഷം ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെയാണ് മസ്കത്ത് ഫെസറ്റിവല്‍ നടക്കുക. നിലവിലെ വേദികളായ നസീം പാര്‍ക്, അല്‍ അമിറാത്ത് പാര്‍ക്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍, അല്‍ മദീന, തിയറ്റര്‍, കള്‍ചറല്‍ ക്ളബ് തുടങ്ങിയ വേദികളില്‍തന്നെയാണ് അടുത്ത ഫെസ്റ്റിവലും നടക്കുക. മസ്കത്ത് ഫെസ്റ്റിവലിന് പുതിയ വേദി കണ്ടത്തൊന്‍ മസ്കത്ത് മുനിസിപ്പാലിറ്റി ശ്രമം ആരംഭിച്ചു.
ഇത് സംബന്ധമായി വിവിധ മന്ത്രാലയങ്ങളും മറ്റുമായി കൂടിയാലോചനകളും നടക്കുന്നുണ്ട്. ഒരു വേദിയില്‍ എല്ലാ ഇനങ്ങളും ഒരുക്കാന്‍ കഴിയുന്നത് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. കലാ-വാണിജ്യ-വിനോദ-വിദ്യാഭ്യാസ ഇനങ്ങളും സാംസ്കാരിക പരിപാടികള്‍ അടക്കമുള്ള എല്ലാം ഒരു വേദിയിലാവുന്നത് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. സന്ദര്‍ശകര്‍ വര്‍ധിക്കുന്നത് ഫെസ്റ്റിവലിന്‍െറ ആഘോഷപ്പൊലിമ വര്‍ധിപ്പിക്കുകയും ചെയ്യും.
വിശാലമായ സ്ഥലം ഇതിന് ആവശ്യമാണ്. ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിശാലമായ പാര്‍കിങ് സൗകര്യവും വേണം. നഗരത്തില്‍നിന്ന് ഏറെ അകലെയല്ലാതെ വാഹനങ്ങള്‍ക്ക് എളുപ്പം എത്തിപ്പെടാവുന്ന മേഖലക്കാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്.
റൂവി അടക്കമുള്ള നഗരങ്ങളെ ഗതാഗത പ്രശ്നം ബാധിക്കാത്ത രീതിയിലാണ് സ്ഥലം കണ്ടത്തെുക. ഇത് ഫെസ്റ്റവലിന്‍െറ സ്ഥിരം വേദിയാക്കാനും പദ്ധതിയുണ്ട്. ഫെസ്റ്റിവല്‍ ഒരു വേദിയിലാവുന്നത് കൂടുതല്‍ മികച്ച ഇനങ്ങള്‍ സംഘടിപ്പിക്കാനും സഹായിക്കും.
അടുത്ത ഫെസ്റ്റിവല്‍ മികച്ചതാക്കാനുള്ള ശ്രമങ്ങളാണ് മുനിസിപ്പാലിറ്റി നടത്തുന്നത്. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ശ്രമങ്ങള്‍ നടക്കും. ഇതിന്‍െറ ഭാഗമായി കമ്പനികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പുതിയ ആശയങ്ങള്‍ ക്ഷണിച്ചു. താല്‍പര്യമുള്ള കമ്പനികളും സ്ഥാപനങ്ങളും അവരുടെ പരിപാടികളുടെ വിശദാംശങ്ങള്‍ മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഫെസ്റ്റിവല്‍ ഡിപ്പാര്‍ട്ട്മെന്‍റിന് സമര്‍പ്പിക്കേണ്ടതാണ്.
അവതരിപ്പിക്കുന്ന പരിപാടികള്‍ ഉന്നതനിലവാരമുള്ളവയാകണമെന്നും ഫെസ്റ്റിവല്‍ ദിവസങ്ങളില്‍ വൈകുന്നേരം നാലര മുതല്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം രാത്രി 12 വരെയും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കേണ്ടിവരുമെന്നും അറിയിപ്പിലുണ്ട്.
അവതരിപ്പിക്കുന്ന പരിപാടിയുടെ പൂര്‍ണ വിവരങ്ങളും കമ്പനിയുടെ സാമ്പത്തിക പിന്‍ബലവും മുനിസിപ്പാലിറ്റിയെ അറിയിക്കണം. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കമ്പനികള്‍ അവരുടെ അപേക്ഷകള്‍ ഈമാസം 31ന് മുമ്പ് മുനിസിപ്പാലിറ്റിക്ക് സമര്‍പ്പിക്കണം. കഴിഞ്ഞ മസ്കത്ത് ഫെസ്റ്റിവല്‍ ഇതേ വേദികളിലാണ് നടന്നത്. ഒമാന് അകത്തും പുറത്തുമുള്ള നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ഫെസ്റ്റിവലിന് കഴിഞ്ഞിരുന്നു. നസീം പാര്‍ക്കില്‍ നടന്ന ജംഗ്ള്‍ വില്ളേജ് പ്രധാന ആകര്‍ഷകമായിരുന്നു.
മരങ്ങളും ചെടികളും കാടുകളും കൃത്രിമമായി സജ്ജീകരിച്ച് വനത്തിന്‍െറ അന്തരീക്ഷം സൃഷ്ടിക്കുന്നതായിരുന്നു ജംഗ്ള്‍ വില്ളേജ്. വിവിധ വിഭാഗത്തില്‍പെട്ടവരെ ആകര്‍ഷിക്കുന്ന രീതിയിലാണ് പരിപാടികള്‍ ഒരുക്കിയിരുന്നത്.
കള്‍ചറല്‍ വില്ളേജ്, ഡിനോസര്‍ വില്ളേജ് തുടങ്ങിയ നിരവധി ഇനങ്ങളും കഴിഞ്ഞ ഫെസ്റ്റിവല്‍ കാലത്ത് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഇന്ത്യ, ലബനാന്‍, കസാഖ്സ്താന്‍, തുര്‍ക്കി, ഫിലിപ്പീന്‍ എന്നീ രാജ്യങ്ങളിലെ കലാകാരന്മാര്‍ നാടോടി കലാ ഇനങ്ങളും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.