മസ്കത്ത്: ജി.സി.സി-യു.എസ് സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയും ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദും റിയാദിലെ ദര്‍ഇയ കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തി. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ പ്രതിനിധിയായാണ് സയ്യിദ് ഫഹദ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഒമാനും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദബന്ധവും ഇത് കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ചചെയ്തു. നിലവിലെ രാഷ്ട്രീയ സാമ്പത്തിക സ്ഥിതിഗതികളും പൊതുതാല്‍പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും വിലയിരുത്തി. പ്രസിഡന്‍റ് ഒബാമക്കും അമേരിക്കന്‍ ജനതക്കുമുള്ള സുല്‍ത്താന്‍ ഖാബൂസിന്‍െറ ആശംസ സയ്യിദ് നേര്‍ന്നു. പ്രസിഡന്‍റിനും ജനങ്ങള്‍ക്കും പുരോഗതിയും നന്മയും നേരുകയും ഇരുരാജ്യങ്ങളും തമ്മിലെ പരസ്പരബന്ധം കൂടുതല്‍ ശക്തമാവണമെന്ന് ആശംസിക്കുകയും ചെയ്തു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനും ഒമാന്‍ ജനതക്കും പുരോഗതിയും സുഭിക്ഷതയും അമേരിക്കന്‍ പ്രസിഡന്‍റും നേര്‍ന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും അമേരിക്കന്‍ പ്രസിഡന്‍റിന്‍െറ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സുസന്‍ റൈസും ചടങ്ങില്‍ പങ്കെടുത്തു. അല്‍ ദര്‍ഇയ കൊട്ടാരത്തില്‍ നടക്കുന്ന ജി.സി.സി-യു.എസ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഒമാന്‍ പ്രതിനിധിസംഘത്തെ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദാണ് നയിക്കുന്നത്. സിറിയ, യമന്‍ പ്രശ്നങ്ങളും മേഖലയുടെ സുരക്ഷയെ ബാധിക്കുന്ന തീവ്രവാദം, ഭീകരവാദം തുടങ്ങിയ വിഷയങ്ങളുമാണ് സമ്മേളനം ചര്‍ച്ചചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.