അറുകൊലയുടെ ഞെട്ടലടങ്ങാതെ സലാലയിലെ പ്രവാസികള്‍

സലാല: മലയാളി നഴ്സിന്‍െറ കൊലപാതക വാര്‍ത്തയേല്‍പിച്ച ഞെട്ടലില്‍നിന്ന് സലാലയിലെ പ്രവാസികള്‍ ഇനിയും മോചിതരായിട്ടില്ല. നഗരമധ്യത്തില്‍ ഏറെ തിരക്കുപിടിച്ച ഭാഗത്താണ് കൊല്ലപ്പെട്ട ചിക്കുവിന്‍െറയും ലിന്‍സന്‍െറയും താമസം. രാത്രി ഏഴോടെയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. 
തൊട്ടടുത്ത ഫ്ളാറ്റുകളിലും റോഡിലുമെല്ലാം നിറയെ ആളുകളുണ്ടായിരുന്ന സമയത്ത് ഒരു നിലവിളിപോലും ആരും കേള്‍ക്കാതെപോയതെന്താണെന്നാണ് എല്ലാവരും ചോദിക്കുന്നത്. രാത്രി 11 മണിയോടെയാണ് ആളുകള്‍ സംഭവം അറിഞ്ഞുതുടങ്ങിയത്. അറുകൊല കേട്ടറിഞ്ഞവരില്‍ പലരും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനുമുന്നില്‍ ഓടിയത്തെി. എന്നും പരിചാരകയുടെ വേഷമണിഞ്ഞ് ഓടിനടന്നിരുന്ന ചിക്കു നിശ്ചലയായി കിടക്കുന്നത് കാണാന്‍കഴിയാതെ പരിചയക്കാര്‍ പലരും വാവിട്ട് കരഞ്ഞു. 
ചിലര്‍ അടക്കിപ്പിടിച്ച് തേങ്ങി. സഹപ്രവര്‍ത്തകരായ പലര്‍ക്കും ആ കാഴ്ച താങ്ങാവുന്നതിനപ്പുറമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു അങ്കമാലി സ്വദേശിയായ ചിക്കുവിന്‍െറയും കോട്ടയം ചങ്ങനാശേരി സ്വദേശിയായ ലിന്‍സന്‍െറയും വിവാഹം. മധുവിധുവിന്‍െറ മധുരം മായും മുമ്പാണ് ചിക്കുവിനെ തേടി മരണമത്തെിയത്. വാര്‍ത്ത അറിഞ്ഞവര്‍ വാട്സ്ആപ്പിലും മറ്റു സോഷ്യല്‍ മീഡിയയിലും ഷെയര്‍ ചെയ്തു. രാവിലെയാണ് പലരും വിവരമറിഞ്ഞത്. 
നഗരമധ്യത്തില്‍ നടന്ന കൊല മലയാളി കുടുംബങ്ങളെയാണ് ആശങ്കയിലാക്കുന്നത്.  സലാലയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. പ്രതികളെ വൈകാതെതന്നെ പിടികൂടുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ബദര്‍ അല്‍ സമ ബ്രാഞ്ച് മാനേജറും സലാലയിലെ സാമൂഹികരംഗത്തെ സാന്നിധ്യവുമായ അബ്ദുല്‍ അസീസിന്‍െറ ഫോണിന് ഇന്നലെ വിശ്രമം ഉണ്ടായില്ല. അറിഞ്ഞവര്‍ വിശദാംശങ്ങള്‍ തേടിയും ദുരന്തത്തിലെ ദു$ഖം പങ്കുവെച്ചും ആശുപത്രിയിലത്തെി. 
സാമൂഹികസംഘടനകളും അനുശോചന പ്രസ്താവനകള്‍ പുറത്തിറക്കി. മസ്കത്തില്‍നിന്ന് പൊലീസ് സര്‍ജനത്തെി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നടപടികള്‍ പൂര്‍ത്തീകരിച്ചശേഷമേ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാവൂ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.