ഉത്സവാന്തരീക്ഷത്തില്‍  ടിസ വാര്‍ഷികം ആഘോഷിച്ചു

തുംറൈത്ത്: ഉത്സവാന്തരീക്ഷ ത്തില്‍ തുംറൈത്ത് ഇന്ത്യന്‍ സോഷ്യല്‍ അസോസിയേഷന്‍െറ എട്ടാമത് വാര്‍ഷികം ആഘോഷിച്ചു. തുംറൈത്തിലെ ഇന്ത്യന്‍ പ്രവാസികളും സലാലയില്‍നിന്ന് വിരുന്നത്തെിയവരുമായി നൂറുകണക്കിനാളുകള്‍ ആഘോഷത്തില്‍ പങ്കാളികളായി. അല്‍ നയീം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്‍പ്രീത് സിങ് ഉദ്ഘാടനം ചെയ്തു. 
സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായിരുന്നു. ഡോ. നിഷ്താര്‍, തുംറൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ്.കെ. തിവാരി എന്നിവര്‍ സംസാരിച്ചു. ടിസ പ്രസിഡന്‍റ് റസല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷജീര്‍ ഖാന്‍ സ്വാഗതവും സജിനി ഷാജീവ് നന്ദിയും പറഞ്ഞു.  ടിനി ടോം അവതരിപ്പിച്ച സ്റ്റേജ്ഷോയോടൊപ്പം പിന്നണി ഗായകരായ ഭാഗ്യരാജ്, സൗമ്യ സനാതനന്‍ എന്നിവരുടെ ഗാനമേളയും അരങ്ങേറി. അലോഷ്യസ്, ഷിബു, നിത, നസീബ് നസീര്‍,  ആര്യ സാം എന്നിവരും ഗാനങ്ങളാലപിച്ചു. തുംറൈത്ത് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും ടിസ വനിതാ വിങ്ങും അവതരിപ്പിച്ച കലാപരിപാടികളും വാര്‍ഷികത്തിന് ഉത്സവച്ഛായ പകര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.