ജ്ജിന് പോകുന്നവര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. www.hajj.om എന്ന വൈബ് സൈറ്റിലാണ് പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈമാസം 24 വരെ രജിസ്ട്രേഷന് സമയ പരിധിയുണ്ട്. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്നതല്ല. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രയാസമുള്ളവര്‍ക്ക് ഒൗഖാഫ് മതകാര്യ മന്ത്രാലയത്തിന്‍െറ വിവിധ ഗവര്‍ണറേറ്റുകളിലുള്ള ഓഫിസുകളിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവരുടെ അപേക്ഷകള്‍ നിരസിക്കപ്പെടും. ഇതുവരെ ഹജ്ജ് ചെയ്യാത്തവര്‍ക്കാണ് മുന്‍ഗണന. അപേക്ഷകരെ ഒൗഖാഫ് മന്ത്രാലയം നേരിട്ട് അഭിമുഖം നടത്തുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.