മസ്കത്ത്: യമനില്‍ രൂക്ഷമായ പോരാട്ടത്തില്‍ പരിക്കേറ്റവരെ ഒമാനില്‍ ചികിത്സക്ക് എത്തിച്ചതായി റിപ്പോര്‍ട്ട്. സന്‍ആയില്‍നിന്ന് 91 പേരെ ഒമാന്‍ റോയല്‍ ഫോഴ്സിന്‍െറ വിമാനത്തിലാണ് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിന് മസ്കത്തിലെ പ്രമുഖ ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
യമന്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യമുന്നയിക്കുന്ന ഒമാന്‍ ഇതിന് മുമ്പും യമനില്‍ പരിക്കേറ്റവര്‍ക്ക് ചികത്സ നല്‍കാന്‍ തയാറായിട്ടുണ്ട്.
നിരവധി പേര്‍ക്ക് ഇതിനകം ചികിത്സ നല്‍കിയിട്ടുണ്ട്.
വ്യോമാക്രമണത്തിലും മറ്റും യമനിലെ പ്രധാന പല ആശുപത്രികളും തകര്‍ന്നിട്ടുണ്ട്. നിലവിലുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയുമുണ്ട്.
ആയിരക്കണക്കിനാളുകളാണ് യമനില്‍ ചികിത്സ ലഭിക്കാതെ അലയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.