ബന്ദികളുടെ മോചനം: ബറാക് ഒബാമ സുല്‍ത്താനെ നന്ദി അറിയിച്ചു

മസ്കത്ത്: യമനില്‍ ഹൂതി വിമതര്‍ മാസങ്ങളായി തടവില്‍ വെച്ചിരുന്ന ബന്ദികളുടെ മോചനത്തിന് ഇടപെട്ടതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ നന്ദി അറിയിച്ചു. ടെലിഫോണില്‍ വിളിച്ചാണ് നന്ദി അറിയിച്ചത്. ഒമാന്‍െറ ഇടപെടല്‍ എന്നും നന്ദിയോടെ സ്മരിക്കുമെന്ന് ഒബാമ അറിയിച്ചതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യമനിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനം തിരികെ കൊണ്ടുവരുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഒമാന്‍ നല്‍കുന്ന പിന്തുണയും ഒബാമ സ്മരിച്ചു. പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കണ്ടത്തെുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. സമാധാനം പുന$സ്ഥാപിച്ചശേഷം യുദ്ധം തകര്‍ത്ത രാജ്യം പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുകയും വേണമെന്ന് ഇരുവരും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞദിവസമാണ് രണ്ട് അമേരിക്കന്‍ പൗരന്മാരടക്കം ആറ് ബന്ദികളെ ഹൂതി വിമതര്‍ മോചിപ്പിച്ചത്. മൂന്നു സൗദിപൗരന്മാരും ഒരു ബ്രിട്ടീഷുകാരനുമാണ് മോചിതരായ മറ്റുള്ളവര്‍. എക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ നടക്കാനിരിക്കുന്ന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഒമാന്‍ മുന്‍കൈയെടുത്ത് നടത്തിയ നയതന്ത്ര നീക്കങ്ങളെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്നാണ് റിപ്പോര്‍ട്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.