സലാല: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനിലെ ഹളറമൗത്തില്‍ താമസിച്ചിരുന്ന മറ്റൊരു മലയാളി കുടുംബംകൂടി സലാലയിലത്തെി. മലപ്പുറം കോട്ടക്കല്‍ കോഴിച്ചെന സ്വദേശി ഇര്‍ഫാനും മാതാവ് ആസിയയുമാണ് വ്യാഴാഴ്ച രാത്രി സലാലയിലത്തെിയത്. ഇര്‍ഫാനും പിതാവ് അബ്ദുറഹ്മാനും ഹളറമൗത്തിലെ ബുസ്ത്താന്‍ ബേക്കറിയില്‍ ടെക്നീഷ്യന്മാരാണ്. അബ്ദുറഹ്മാന്‍ ഇപ്പോഴും അവിടെതന്നെയാണുള്ളത്. നേരത്തേ, അബൂദബിയിലെ സുല്‍ത്താന്‍ ബേക്കറിയില്‍ ജോലിചെയ്തിരുന്ന അബ്ദുറഹ്മാന്‍ ഏതാനും വര്‍ഷം മുമ്പാണ് ഇതേ കമ്പനിയുടെ യമനിലെ ബേക്കറിയിലേക്ക് മാറിയത്. ആറുമാസം മുമ്പാണ് ഇര്‍ഫാനും ആസിയയും യമനിലത്തെിയത്. യുദ്ധം രൂക്ഷമാണെങ്കിലും ഹളറമൗത്തില്‍ നിലവില്‍ വലിയ പ്രശ്നങ്ങളില്ളെന്ന് ഇവര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. ഭരണം ഹൂതികളുടെ കൈയിലാണ്. പട്ടാളവേഷക്കാരെ എങ്ങും കാണാനില്ല. സര്‍ക്കാര്‍ ഓഫിസുകളൊന്നും തുറക്കാറില്ല. ഇവര്‍ക്ക് ഒരു മാസത്തെ വിസ മാത്രമാണുണ്ടായിരുന്നത്. പിന്നീട് പുതുക്കാന്‍ കഴിഞ്ഞില്ല. ഇനിയും നിരവധി മലയാളികള്‍ അവിടെ ജോലി ചെയ്യുന്നുണ്ട്.
അതില്‍ നഴ്സുമാരാണ് കൂടുതലുള്ളത്. ഡോളറിലാണ് തനിക്ക് ഇതുവരെ ശമ്പളം ലഭിച്ചിരുന്നതെന്നും ഇര്‍ഫാന്‍ പറഞ്ഞു. ഡീസലിന്‍െറയും പെട്രോളിന്‍െറയും ലഭ്യതക്കുറവാണ് പ്രധാന പ്രശ്നം. ദിവസത്തില്‍ രണ്ടു മണിക്കൂര്‍ മാത്രമാണ് വൈദ്യുതിയുണ്ടാവുക. തങ്ങളുടെ ബേക്കറി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസല്‍ സര്‍ക്കാര്‍ എത്തിച്ചുതരുകയാണ്.
ഇത് എത്രകാലം നിലനില്‍ക്കുമെന്നറിയില്ല. കൊച്ചുകുട്ടികളുടെ കൈയില്‍ വരെ തോക്കാണ്. ഹൂതികളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാവര്‍ക്കും ബേക്കറിയില്‍നിന്ന് ഒന്നിച്ചുപോരാന്‍ കഴിയാത്തതിനാലാണ് പിതാവ് വരാതിരുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ഹളറമൗത്തില്‍നിന്ന് ബസ്മാര്‍ഗം പോന്ന ഇവര്‍ 15 മണിക്കൂര്‍ കൊണ്ടാണ് ഒമാന്‍- യമന്‍ അതിര്‍ത്തിയായ മസ്യൂനയിലത്തെിയത്. യമന്‍ വിസ കഴിഞ്ഞതിനാല്‍ 500 ഡോളറാണ് അതിര്‍ത്തിയില്‍ കൈക്കൂലിയായി യമനികള്‍ ആവശ്യപ്പെട്ടത്. അവസാനം 150 ഡോളര്‍ നല്‍കിയാണ് ഒമാനിലേക്ക് കടന്നത്.
ഒമാനിലേക്കുള്ള രേഖകള്‍ ഇന്ത്യന്‍ എംബസി അധികൃതര്‍ വേഗത്തില്‍ ശരിയാക്കി നല്‍കി. സൈനികവാഹനത്തിലാണ് ഇവരെ സലാലയിലത്തെിച്ചത്. ഭക്ഷണം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒമാന്‍ സൈന്യം ഇവര്‍ക്ക് ചെയ്തുകൊടുത്തിരുന്നു. ഐ.എം.ഐ സലാലയുടെ റിലീഫ് വിങ്ങാണ് ഇവരുടെ സലാലയിലെ താമസവും ആവശ്യമായ മറ്റു സേവനങ്ങളും നിര്‍വഹിച്ചത്. ഇന്ന് രാവിലെ കോഴിക്കോട്ടേക്കുള്ള എക്സ്പ്രസ് വിമാനത്തിന് ഇവര്‍ യാത്രതിരിക്കും. ഇര്‍ഫാന്‍െറ മറ്റൊരു സഹോദരന്‍ സഫ്വാന്‍ ഖത്തറിലാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.