മുലദ ഇന്ത്യന്‍ സ്കൂളില്‍ ഓസോണ്‍ ദിനാചരണം

മസ്കത്ത്: മുലദ ഇന്ത്യന്‍ സ്കൂളില്‍ ഓസോണ്‍ ദിനാചരണം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടന്നു. ഓസോണ്‍ വലയത്തെ സംരക്ഷിക്കേണ്ടതിന്‍െറ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം സൃഷ്ടിക്കുന്ന പരിപാടികളാണ് സയന്‍സ് വിഭാഗം സംഘടിപ്പിച്ചത്. പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ശരീഫ് ഉദ്ഘാടനം ചെയ്തു. 
സ്കൂള്‍ ക്വയര്‍ സംഘഗാനം ആലപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ വി.എസ്. സുരേഷ്, വിദ്യാര്‍ഥി റിഹാം സുബൈര്‍ അഹമ്മദ് എന്നിവരും സംസാരിച്ചു. 
പാഠ്യാനുബന്ധ പ്രവര്‍ത്തന കോഓഡിനേറ്റര്‍ ഡോ. ഒ.സി. ലേഖ, അക്കാദമിക് സൂപ്പര്‍വൈസര്‍മാരായ അനിത ജേര്‍സ, ടി. ഹരീഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. സയന്‍സ് വിഭാഗം മേധാവി ജോ. എബനൈസര്‍ വിഡിയോ പ്രദര്‍ശിപ്പിച്ചു. 
അമൃത അനില്‍ സ്വാഗതവും ഫിദ അബ്ദുല്‍ ജലീല്‍  നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.