മസ്കത്ത്: രാജ്യത്തെ തൊഴില്‍ വിപണി ക്രമപ്പെടുത്താന്‍ ആരംഭിച്ച പൊതുമാപ്പിന് ഇതുവരെ 19,000ത്തിലധികം അനധികൃത തൊഴിലാളികള്‍ അപേക്ഷിച്ചതായി മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയം അറിയിച്ചു.
ഇതില്‍ 16000 പേരെ അതത് നാടുകളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. പതിനായിരത്തോളം തൊഴിലാളികള്‍ അവരുടെ തസ്തിക നിയമവിധേയമാക്കിയിട്ടുമുണ്ട്. മേയ് മൂന്നു മുതല്‍ മൂന്നു മാസത്തേക്കാണ് രാജ്യത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇത് പിന്നീട് ഒക്ടോബര്‍ അവസാനം വരെ നീട്ടുകയായിരുന്നു. താമസ, കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് പിഴയടക്കാതെ രാജ്യം വിടാന്‍ അവസരമൊരുക്കുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
രാജ്യത്തേക്ക് നുഴഞ്ഞുകയറിയവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ജനസംഖ്യയുടെ 44 ശതമാനം അഥവാ 18 ലക്ഷത്തിലധികം പ്രവാസികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. അനധികൃത തൊഴിലാളികള്‍ക്ക് അവരുടെ പേരില്‍ കേസുകളില്ളെങ്കില്‍ രാജ്യം വിടുന്നതിനുള്ള അവസരമാണ് പൊതുമാപ്പിലൂടെ ലഭ്യമാകുന്നത്.
ഇത് പരമാവധി പേര്‍ പ്രയോജനപ്പെടുത്തണമെന്നും വക്താവ് അറിയിച്ചു. ഒക്ടോബര്‍ അവസാനം പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ നിയമം അനുശാസിക്കുന്ന പിഴ നല്‍കിയശേഷം മാത്രമേ രാജ്യം വിടാന്‍ കഴിയൂ. 2005, 2007, 2010 കാലയളവുകളിലാണ് രാജ്യത്ത് ഇതിന് മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. അമ്പതിനായിരത്തിലധികം പേര്‍ അന്ന് രാജ്യം വിട്ടതായാണ് കണക്കുകള്‍.
പൊതുമാപ്പ് കാലയളവിലും നുഴഞ്ഞുകയറ്റക്കാര്‍ക്കും അനധികൃത തൊഴിലാളികള്‍ക്കുമെതിരായുള്ള നടപടികള്‍ ഒമാന്‍ സര്‍ക്കാര്‍ കര്‍ക്കശമാക്കിയിരുന്നു. മേയ് മാസത്തില്‍ പുതിയ മസ്കത്ത് വിമാനത്താവള ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10000ത്തിലധികം അനധികൃത തൊഴിലാളികളെ പിടികൂടിയിരുന്നു.
റസ്റ്റാറന്‍റ്, ബാര്‍ബര്‍ ഷോപ്, വീട്ടുജോലി തുടങ്ങിയ വിസകളിലുള്ളവരാണ് ഇവിടെ പണിയെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.