മലയാളി വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടി

സലാല: പെട്രോള്‍ ഖനന കേന്ദ്രമായ മര്‍മൂളില്‍ മാഹി സ്വദേശി നവാസിന്‍െറ കടയില്‍നിന്ന് ഏഷ്യന്‍ വംശജന്‍ 50 റിയാല്‍ കവര്‍ന്നു. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സംസാരത്തിലും വേഷവിധാനത്തിലും പാകിസ്താനിയെന്ന് തോന്നുന്ന ഒരാള്‍ ന്യൂ ഓട്ടോ സ്പെയര്‍ പാര്‍ട്സ് എന്ന കടയിലത്തെി  50 റിയാല്‍ നല്‍കി രണ്ടു റിയാലിന് സാധനം വാങ്ങി. 48 റിയാല്‍ ബാക്കി നവാസ് കൊടുക്കുകയും ചെയ്തു. താനുദ്ദേശിച്ച ബ്രാന്‍ഡല്ല സാധനമെന്ന് പറഞ്ഞ് ഉടനെ അദ്ദേഹം വാങ്ങിയ സാധനം തിരികെ കൊടുക്കുകയും കടയുടമ 50 റിയാല്‍ തിരികെ കൊടുത്ത് 48 റിയാല്‍ തിരിച്ചുവാങ്ങി. പിന്നീട് കുറെ നേരം കടയില്‍നിന്ന് സംസാരിച്ച ഇയാള്‍ തന്‍െറ 50 റിയാല്‍ മടക്കിനല്‍കണമെന്ന് പറഞ്ഞു. താനത് തിരികെ നല്‍കിയതാണെന്നുപറഞ്ഞെങ്കിലും ഇദ്ദേഹം സമ്മതിച്ചില്ല. തനിക്ക് പിശകുപറ്റിയതാകാമെന്നു ധരിച്ച് വീണ്ടും നവാസ് ഇദ്ദേഹത്തിന് 50 റിയാല്‍ കൊടുത്തു. പൈസ ലഭിച്ചയുടന്‍ വന്നയാള്‍ അപ്രത്യക്ഷനായി. കുറച്ചുകഴിഞ്ഞാണ് തന്‍െറ പോക്കറ്റില്‍ ഉണ്ടായിരുന്ന 50 റിയാലാണ് കൊടുത്തതെന്ന് മനസ്സിലാകുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് വ്യക്തമാവുകയും ചെയ്തു. പിന്നീട് മര്‍മൂള്‍ ഭാഗത്ത് തിരഞ്ഞെങ്കിലും കണ്ടത്തൊനായില്ല. 
പത്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വായിച്ച് ധാരണയുണ്ടായിട്ടും തന്നെ വിദഗ്ധമായി കബളിപ്പിച്ചതായി നവാസ് പറയുന്നു. കളവുപറയില്ല എന്ന അവസ്ഥ സൃഷ്ടിച്ചാണ് വന്നയാള്‍ പണം തട്ടിയതെന്നും നവാസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഖരീഫ് സീസണ്‍ സമയത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഒൗഖത്തിലെ ഒരു ഷോപ്പില്‍നിന്ന് കഴിഞ്ഞമാസം സമാനസ്വഭാവത്തില്‍ 50 റിയാല്‍ കബളിപ്പിച്ച് കടന്നിരുന്നു. മൂന്നുപേര്‍ ഒന്നിച്ചത്തെി വ്യത്യസ്തരാണെന്ന ഭാവേന പെരുമാറിയാണ് തട്ടിപ്പ് നടത്തിയത്. ഒരാള്‍ 50 റിയാലിന് സാധനം വാങ്ങി ബാക്കി കൊടുത്തയുടന്‍ അടുത്തയാള്‍ മറ്റൊരു സാധനത്തിന്‍െറ വിവരങ്ങള്‍ ചോദിച്ച് അടുത്തേക്ക് വിളിച്ചു . സെയില്‍സ് മാന്‍ അദ്ദേഹത്തിന്‍െറ അടുത്തേക്ക് നീങ്ങിയപ്പോള്‍ നേരത്തേ സാധനം വാങ്ങിയ ആള്‍ 50 റിയാല്‍ കൗണ്ടര്‍ തുറന്ന് എടുത്ത് രക്ഷപ്പെടുകയായിരുന്നു. ജി.സി.സിയല്ലാത്ത അറബ്  വംശജരുടെ വേഷ വിധാനവും സംസാര ശൈലിയുമായിരുന്നു തട്ടിപ്പുകാര്‍ക്കെന്ന് ഈ കടയിലെ ജീവനക്കാരന്‍ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.