പ്രമേഹ ബോധവത്കരണ  സന്ദേശവുമായി വാക്കത്തണ്‍

മസ്കത്ത്: പ്രമേഹ ബോധവത്കരണ സന്ദേശവുമായി ഖുറം നാച്വറല്‍ പാര്‍ക്കില്‍ നടന്ന വാക്കത്തണില്‍ പതിനായിരത്തോളം പേര്‍ അണിനിരന്നു. ആരോഗ്യമന്ത്രിയുടെ ഉപേദേഷ്ടാവ് ഡോ. സുല്‍ത്താന്‍ അല്‍ ബുസൈദിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടി ആരോഗ്യമന്ത്രാലയവും ഒമാന്‍ ഡയബറ്റിക്സ് അസോസിയേഷനും ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പും സംയുക്തമായാണ് സംഘടിപ്പിച്ചത്. 
‘പ്രമേഹത്തെ തോല്‍പിക്കാന്‍ ഞാന്‍ നടക്കുന്നു’ എന്ന് എഴുതിയ നീല ടീഷര്‍ട്ടും തൊപ്പിയും ധരിച്ചവര്‍ രാവിലെ എട്ടിന് വാക്കത്തണിനായി അണിനിരന്നു. 
പങ്കെടുത്തവര്‍ക്കായി പാര്‍ക്കിലെ ജലപാതത്തിന്‍െറ അടുത്ത് ഗ്ളൂക്കോസ് പരിശോധനയും വൈദ്യപരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. നിരവധി കുട്ടികളും വാക്കത്തണില്‍ അണിനിരന്നു. 
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 14.49 ശതമാനവും പ്രമേഹബാധിതരാണ്. 2030ഓടെ ലോകത്തിലെ ഏഴാമത്തെ മരണകാരണമായി പ്രമേഹം മാറുമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിഗമനം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.