മസ്കത്ത് സയന്‍സ് ഫെസ്റ്റ് ‘ആരോഗ്യജാലകം’ സംഘടിപ്പിച്ചു

മസ്കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍െറ ശാസ്ത്ര സാങ്കേതിക വിഭാഗമായ മസ്കത്ത് സയന്‍സ് ഫെസ്റ്റ് ‘ആരോഗ്യ ജാലകം’ എന്ന പേരില്‍ ഡോക്ടര്‍മാരുമായുള്ള സംവാദം സംഘടിപ്പിച്ചു.  
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെടുമ്പാശ്ശേരി ചാപ്റ്ററുമായി  സഹകരിച്ച് ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 500ല്‍ പരം പേര്‍  പങ്കെടുത്തു. 
ഒമാനിലെ വിവിധ ആശുപത്രികളില്‍നിന്നത്തെിയ പ്രഗല്ഭരായ 12 ഡോക്ടര്‍മാര്‍ സദസ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം, പ്രവാസികള്‍ നേരിടുന്ന ജീവിത ശൈലീരോഗങ്ങള്‍, വിവിധ മരുന്നുകളുടെ ഉപയോഗം, ഭക്ഷണത്തിലെ ക്രമീകരണം, വ്യായാമത്തിന്‍െറ പ്രസക്തി തുടങ്ങിയവ ചര്‍ച്ചചെയ്തു.
 ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നുകളുടെ കുറിപ്പടികളും, വിവിധയിനം പരീക്ഷണങ്ങള്‍ക്ക് രോഗികളെ വിധേയമാക്കുന്നതിന്‍െറ സാംഗത്യവും ചോദ്യംചെയ്യപ്പട്ടു. ഡോ. രഞ്ജി മാത്യു ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ ഇ.എന്‍.ടി സര്‍ജന്‍ ഡോ. ആരിഫ് അലി ആയിരുന്നു മോഡറേറ്റര്‍. കേരളവിഭാഗം കണ്‍വീനര്‍ രജിലാല്‍ കോക്കാടന്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിത്സണ്‍ ജോര്‍ജ്, ഒമാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോ. ജോണ്‍ പി. മാത്യു എന്നിവര്‍ സംസാരിച്ചു.  
ശാസ്ത്ര സാങ്കേതിക വിഭാഗം കോഓഡിനേറ്റര്‍ ജ്യോതി പൗലോസ് സ്വാഗതവും മസ്കത്ത് സയന്‍സ് ഫെസ്റ്റ് പ്രിന്‍സിപ്പല്‍ കോഓഡിനേറ്റര്‍ ആര്‍.കെ. രവീഷ് നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.