ഒമാനില്‍ താപനില ഉയരുന്നു; ഇന്ന് ചൂടേറിയ ദിവസം

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ 10 ദിവസമായി ചൂട് വര്‍ധിക്കുന്നു. ഇന്ന് ഗള്‍ഫ് മേഖലയില്‍ ഏറ്റവും ചൂടേറിയ ദിവസമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അന്തരീക്ഷത്തിന്‍െറ ഉപരിഭാഗത്ത് അനുഭവപ്പെടുന്ന ഉയര്‍ന്ന സമ്മര്‍ദമാണ് താപനില വര്‍ധിക്കാന്‍ കാരണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഈ സമ്മര്‍ദം കാരണമാണ് കുറെ ദിവസമായി ചൂട് വര്‍ധിക്കുന്നത്. ഒമാന്‍െറ പല ഭാഗങ്ങളിലും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും 48 ഡിഗ്രി സെല്‍ഷ്യസായിരുന്നു ചൂട്. ബുധനാഴ്ച താപനില ഇതിലും ഉയരാനാണ് സാധ്യത. ഈ വാരാന്ത്യത്തോടെ സമ്മര്‍ദം കുറയുമെന്നും ചൂട് കുറയുമെന്നും വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത ചൂടാണ് ഒമാനില്‍ അനുഭവപ്പെട്ടത്. ഈദിന് ശേഷം ഒമാന്‍െറ പല ഭാഗങ്ങളിലും മഴ പെയ്തിരുന്നു. അതോടെ, മെച്ചപ്പെട്ട കാലാവസ്ഥയാണ് ഒമാനില്‍ അനുഭവപ്പെട്ടിരുന്നത്. എന്നാല്‍, കുറെ ദിവസങ്ങളായി ചൂട് കൊടുമ്പിരികൊള്ളുകയായിരുന്നു. ഒമാനില്‍ സലാല ഒഴികെ 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ ചൂടാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നാട്ടില്‍നിന്ന് അവധികഴിഞ്ഞത്തെുന്നവരെയാണ് ചൂട് ഏറെ ബാധിക്കുന്നത്. നിര്‍മാണ മേഖലയില്‍  ജോലിചെയ്യുന്നവര്‍ക്കും ഉയര്‍ന്ന താപനില പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ചൂട് കാരണം തളര്‍ച്ചയും നിര്‍ജലീകരണവും അനുഭവപ്പെടുന്നുണ്ട്. ഈ വര്‍ഷം ചൂട് കാരണമുള്ള അസുഖങ്ങള്‍ക്ക് ചികിത്സക്കത്തെിയവരുടെ എണ്ണം കൂടുതലാണെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 
ഖര്‍ന് അല്‍ ആലം, സമൈം, ഫഹൂദ് എന്നിവിടങ്ങളില്‍ 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് തിങ്കളാഴ്ച ഉച്ചക്കുശേഷം അനുഭവപ്പെട്ടത്. സുനൈനയില്‍ 47 ഡിഗ്രി സെല്‍ഷ്യസും ഇബ്രി, ആദം എന്നിവിടങ്ങളില്‍ 46 ഡിഗ്രി സെല്‍ഷ്യസും അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ചില ദിവസങ്ങളില്‍ വാഹനങ്ങളിലെ ചൂട് മാപിനി പ്രവര്‍ത്തിച്ചിരുന്നില്ല. ചില സമയങ്ങളില്‍ ചൂട് 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയതാവാം ഇതിന് കാരണമെന്ന് വാഹനമോടിക്കുന്നവര്‍ പറയുന്നു. 
ഗള്‍ഫ് മേഖലയില്‍ മൊത്തം കടുത്ത ചൂടാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇറാഖില്‍ നാലുദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇറാനിലെ ബന്തര്‍ മഹ്ഷാറിലും കടുത്ത ചൂടാണ് കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ടത്. കൂവൈത്ത് സിറ്റിയില്‍ കഴിഞ്ഞ മാസം 30ന് 49 ഡിഗ്രി സെല്‍ഷ്യസ് ചൂട് അനുഭവപ്പെട്ടിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. 
കടുത്ത ചൂടുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. അനാവശ്യമായി വെയിലില്‍ പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവര്‍ ചൂടിനെ പ്രതിരോധിക്കുന്ന ലോഷനുകള്‍ ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. വെയിലില്‍ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതലെടുത്തില്ളെങ്കില്‍ ചര്‍മരോഗങ്ങള്‍ക്ക് കാരണമാവും. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.