മസ്കത്ത്: വില്ലയിലുണ്ടായ തീപിടിത്തത്തില്‍ വന്‍ നാശനഷ്ടം. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. താമസക്കാരായ 11 പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വാദി ഹദാത്ത് സൂഖിന് സമീപമുള്ള വില്ലയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.
മലയാളി കുടുംബങ്ങള്‍ അടക്കം അഞ്ചു കുടുംബങ്ങള്‍ താമസിച്ച വില്ലയിലാണ് പുലര്‍ച്ചയോടെ തീപിടിത്തം ഉണ്ടായത്. അപകടവിവരം അറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സിന്‍െറ മൂന്നു വാഹനങ്ങള്‍ സംഭവ സ്ഥലത്തത്തെി. മണിക്കൂറുകള്‍ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് തീ അണച്ചത്. തിരുവനന്തപുരം സ്വദേശി ജെയിംസും ഭാര്യ ശോഭയും സുഹൃത്തായ സുരേഷും അടക്കം 11 പേരാണ് അപകടസമയം വില്ലയില്‍ ഉണ്ടായിരുന്നത്. സുരേഷിന്‍െറ ഭാര്യ അടുത്തിടെയാണ് നാട്ടിലേക്ക് പോയത്. ഒരു പാകിസ്താനി കുടുംബവും രണ്ട് ബംഗ്ളാദേശി കുടുംബങ്ങളും ഈ വില്ലയില്‍ താമസിച്ചിരുന്നു. പാകിസ്താനി കുടുംബത്തിന്‍െറ മുറിയില്‍നിന്നാണ് തീപിടിത്തമുണ്ടായതെന്ന് ജെയിംസ് പറഞ്ഞു. വലിയ പൊട്ടിത്തെറി കേട്ടു. എ.സിയില്‍നിന്ന് തീ ഉയരുകയായിരുന്നു. ഇതോടെ സമീപത്തെ മുറികളിലെല്ലാം താമസിച്ചിരുന്നുവരെ വിളിച്ചെഴുന്നേല്‍പിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചില്ല. അതേസമയം, ഗൃഹോപകരണങ്ങളും വിലപ്പെട്ട രേഖകളും പണവും അടക്കം കത്തിനശിച്ചിട്ടുണ്ട്. ടി.വി. ഫ്രിഡ്ജ്, വാഷിങ്മെഷീന്‍, എ.സി., മറ്റു വീട്ടുപകരണങ്ങളെല്ലാം കത്തിനശിച്ചതിനാല്‍ നൂറുകണക്കിന് റിയാലിന്‍െറ നഷ്ടം കുടുംബങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.