മസ്കത്ത്: ഒമാന്‍ ക്രിക്കറ്റിന്‍െറ ചരിത്രത്തിലെ രണ്ടു നേട്ടങ്ങള്‍ ഒരേസമയം സ്വന്തമാക്കിയ ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും കായിക മന്ത്രാലയത്തിന്‍െറ ആദരം. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് യോഗ്യത നേടുകയും ട്വന്‍റി20 പദവി നേടുകയും ചെയ്ത ഒമാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കാണ് കായിക മന്ത്രാലയം ആസ്ഥാനത്ത് ആദരം ഒരുക്കിയത്. പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിച്ച ചടങ്ങില്‍ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും ഉപഹാരങ്ങള്‍ സമ്മാനിച്ചു. അയര്‍ലന്‍ഡിലും സ്കോട്ട്ലന്‍ഡിലുമായി നടന്ന മത്സരങ്ങളില്‍ ആറാം സ്ഥാനത്തത്തെിയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട ടീം ലോകകപ്പ് യോഗ്യതയും ട്വന്‍റി 20 പദവിയും നേടിയത്. ശ്രീലങ്കയുടെ മുന്‍ ടെസ്റ്റ് താരം ദുലീപ് മെന്‍ഡിസ് പരിശീലിപ്പിച്ച ടീം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെയാണ് മികച്ച നേട്ടം കൊയ്തത്. ടീം അംഗങ്ങള്‍ക്കുള്ള പ്രശസ്തി പത്രവും സമ്മാനവും ശൈഖ് സഅദ് ബിന്‍ മുഹമ്മദ് അല്‍ മര്‍ദൗഫ് അല്‍ സഈദി കൈമാറി. യോഗ്യതാ മത്സരങ്ങളില്‍ ഒമാന്‍ നടത്തിയ പ്രകടനങ്ങളെ കായിക മന്ത്രാലയം പ്രതിനിധികള്‍ പ്രശംസിക്കുകയും കൂടുതല്‍ മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.