ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റി ഗാന്ധി ജയന്തി ക്വിസ് മത്സരം കല കുവൈത്ത് ട്രഷറർ പി.ബി. സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു
ബാലവേദി കുവൈത്ത് ഗാന്ധി ജയന്തി ക്വിസ് മത്സരം
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് അബ്ബാസിയ മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ‘ഗാന്ധിജിയെ കണ്ടെത്താം’ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ മൽസരം കല കുവൈത്ത് ട്രഷറർ പി.ബി.സുരേഷ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ആദിൽ റിജേഷ് അധ്യക്ഷത വഹിച്ചു.
കല അബ്ബാസിയ മേഖല സെക്രട്ടറി കൃഷ്ണ മേലത്ത്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഡിനേറ്റർ ജ്യോതിഷ് പി.ജി, ബാലവേദി പ്രസിഡന്റ് കീർത്തന ഷാനി, ബാലവേദി മേഖല കൺവീനർ ബിജു വിദ്യാനന്ദൻ എന്നിവർ ആശംസകൾ നേർന്നു.
മേഖല സെക്രട്ടറി ചാരുലക്ഷ്മി സ്വാഗതവും ബാലവേദി അബ്ബാസിയ മേഖല രക്ഷാധികാരി സമിതിയംഗം രാജലക്ഷ്മി ഷൈമേഷ് നന്ദിയും പറഞ്ഞു. വിവിധ ക്ലബ്ബുകളിൽ നിന്ന് എട്ടു ടീമുകളിലായി 40 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ക്വിസ് മാസ്റ്റർ ആയി ബാലവേദി മുൻ കേന്ദ്ര രക്ഷാധികാരി സമിതി കോർഡിനേറ്റർ ശങ്കർ റാം മത്സരം നിയന്ത്രിച്ചു. നവകൈരളി ക്ലബ് ഒന്നാം സ്ഥാനവും, ആര്യഭട്ട ക്ലബ് രണ്ടാം സ്ഥാനവും നേടി. സുഭാഷ് ചന്ദ്രബോസ് ക്ലബ്ബും ,മഴത്തുള്ളി ക്ലബ്ബും മൂന്നാം സ്ഥാനം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.