അലക്സിയോസ് മാർ യൗസേബിയോസിന് വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range കൊൽക്കത്ത ഭദ്രാസന മെത്രാപ്പൊലീത്തക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: രാജ്യത്തെത്തിയ കൊൽക്കത്ത ഭദ്രാസന മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസിന് വിമാനത്താവളത്തിൽ സ്വീകരണം നല്കി. സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ ക്ഷണം സ്വീകരിച്ച്, ഇടവകയുടെ കൊയ്ത്തുപെരുന്നാളിന്റെ മുഖ്യാതിഥിയായാണ് എത്തിയത്.
പഴയപള്ളി ഇടവക വികാരി ഫാ. പി.ജെ. എബ്രഹാം, ഇടവക വൈദികരായ ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. മാത്യു എം. മാത്യു, ഫാ. ജോൺ ജേക്കബ്, ഫാ. സോളു കോശി, സഭാ മാനേജിങ് കമ്മിറ്റി അംഗം ഷാജി ഇലഞ്ഞിക്കൽ, സഭാ മാനേജിങ് കമ്മിറ്റി അംഗവും ഇടവക ട്രസ്റ്റിയുമായ പോൾ വർഗീസ് (സോജി), ഇടവക സെക്രട്ടറി വിനോദ് ഇ. വർഗീസ്, സാന്തോം ഫെസ്റ്റ് ജനറൽ കൺവീനർ ഡാനിയേൽ കെ. ഡാനിയേൽ, ഭദ്രാസന കൗൺസിൽ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.