വർണാഭമായി വയനാട് അസോസിയേഷൻ ഓണാഘോഷം

കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്ലിയു) ഓണാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. ഖൈത്താനിലെ രാജധാനി പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ അസോസിയേഷൻ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

ഡോ.ആന്റണി സെബാസ്റ്റ്യൻ ഡി ക്രൂസും ഡോ. അനില ആൽബർട്ടും വിശിഷ്ടാതിഥികളായി പങ്കെടുത്തു. പ്രസിഡന്റ് അജേഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷിനോജ് ഫിലിപ്പ്, ജനറൽ സെക്രട്ടറി എബി ജോയി, അലക്സ് മാനന്തവാടി, ജസ്‌ന മൻസൂർ, മഞ്ജുഷ സിബി, വി.എസ്.ലിബിൻ, ജിഷ മധു, ടോംസി ജോണി, ശാരി രാജേഷ്, വിനേഷ് ജോർജ്, എം.ആർ.രാജേഷ്, മൻസൂർ അലി, സനീഷ് മാത്യു, ഷിജു ജോസഫ്, ഡിനോജ്‌ അബ്രഹാം, സ്മിജോഷ്‌ എന്നിവർ നേതൃത്വം വഹിച്ചു.

കേരളത്തിന്റെ ഓണപാരമ്പര്യം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള അംഗങ്ങളുടെ പങ്കാളിത്തം പരിപാടിയെ സജീവമാക്കി. പ്രവാസജീവിതത്തിനിടയിൽ നാട്ടിലെ ഓർമകളും സൗഹൃദങ്ങളും പങ്കുവെക്കാനുള്ള വേദിയായി പൊന്നോണം മാറി. സംഘടനയുടെ ഐക്യവും കൂട്ടായ്മയും വിളിച്ചോതിയ ആഘോഷം അംഗങ്ങളുടെ സജീവ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.

Tags:    
News Summary - Kuwait Wayanad Association Celebrates Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.