കുവൈത്ത് സിറ്റി: അമിത ശബ്ദമുണ്ടാക്കാൻ പുകക്കുഴൽ രൂപമാറ്റം വരുത്തിയാൽ വാഹനം രണ്ടുമാസത്തേക്ക് കണ്ടുകെട്ടുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഡ്രൈവർക്കെതിരെ കേസെടുക്കുകയും ചെയ്യും. ഇത്തരം എക്സ്ഹോസ്റ്റ് സിസ്റ്റം ഘടിപ്പിച്ച് നൽകുന്ന കമ്പനികൾ/വർക് ഷോപ്പുകൾ അടച്ചുപൂട്ടുമെന്നും അധികൃതർ വ്യക്തമാക്കി.
വിൽപനക്കാർക്കെതിരെയും കർശന നടപടിയുണ്ടാകും. നിയമലംഘനം കണ്ടെത്താൻ സ്ഥിരം, മൊബൈൽ പരിശോധന പോയന്റുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും ഗതാഗത വകുപ്പും വാണിജ്യ-വ്യവസായ മന്ത്രാലയവും ചേർന്നാണ് സംയുക്ത നടപടികൾ സ്വീകരിക്കുന്നത്.
അംഗീകൃത മാനദണ്ഡങ്ങൾക്ക് വിധേയമായാണ് കമ്പനികൾ വാഹനങ്ങൾ നിർമിക്കുന്നത്. ഇതിൽ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഹാനികരവും റോഡ് സുരക്ഷയെ ബാധിക്കുന്നതുമാണെന്ന് അധികൃതർ പറഞ്ഞു. ഗതാഗത നിയമം പാലിച്ച് എല്ലാവർക്കും സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താൻ വാഹന ഉടമകൾ തയാറാകണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.