വാ​ഹ​ന​ങ്ങ​ളി​ലെ രൂ​പ​മാ​റ്റം: പ​രി​ശോ​ധ​ന തു​ട​രു​ന്നു

കു​വൈ​ത്ത് സി​റ്റി: വാ​ഹ​ന​ങ്ങ​ളി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​തും ഉ​യ​ർ​ന്ന​ശ​ബ്ദം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി കൃ​ത്രി​മ​ത്വം ന​ട​ത്തു​ന്ന​തും ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി സെ​ക്ട​ർ, ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ്, ജ​ന​റ​ൽ ഡ​യ​റ​ക്‌​ട​റേ​റ്റ് എ​ന്നി​വ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​ന്റെ ഫ​ല​മാ​യി ശ​നി​യാ​ഴ്ച എ​ക്‌​സ്‌​ഹോ​സ്റ്റി​ൽ നി​ന്നു​ള്ള 133 ശ​ബ്‌​ദ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു.

71 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നാ​ല് സൈ​ക്കി​ളു​ക​ളും പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളും നി​ർ​മാ​ണ ഇ​ട​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും വ​ർ​ക് ഷോ​പ്പു​ക​ളും ഗാ​രേ​ജു​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. 

Tags:    
News Summary - Vehicle Modifications: inspection continues in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.