കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ
കുവൈത്ത് സിറ്റി: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ സഹായം നൽകിയ കുവൈത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ നന്ദി അറിയിച്ചു. പരമ്പരാഗത പങ്കാളിയിൽനിന്ന് കോവിഡ് സഹായം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കുവൈത്തിൽനിന്ന് 100 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും 1400 ഒാക്സിജൻ സിലിണ്ടറുകളും രണ്ട് ഒാക്സിജൻ കോൺസെൻട്രേറ്ററും ഇതിനകം അയച്ചു.
215 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഒാക്സിജനും 1000 ഒാക്സിജൻ സിലിണ്ടറുകളും ഇന്ത്യയിലേക്ക് ഉടൻ അയക്കുമെന്നാണ് കുവൈത്തിെൻറ വാഗ്ദാനം. ഒാക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലിപ്പത്തിലുള്ള ഒാക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കുവൈത്ത് അയക്കുന്നത്. സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ് ഇന്ത്യ കോവിഡ് കാരണം കടന്നുപോകുന്നത്. ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.