കുവൈത്ത് സിറ്റി: രഹസ്യ വിവരങ്ങൾ ചോർത്തിയതിന് സ്റ്റേറ്റ് സെക്യൂരിറ്റി സർവീസിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. വ്യാജ ട്വിറ്റർ അക്കൗണ്ട്ഉപയോഗിച്ചാണ് ഇവർ രഹസ്യ സ്വഭാവമുള്ള വിഡിയോ പുറത്താക്കിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നു. അതേസമയം, പ്രതികൾ കുറ്റംനിഷേധിച്ചിട്ടുണ്ട്. സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസിയുടെ ഒാഫിസ് മുറിയിലെ ദൃശ്യങ്ങളും ശബ്ദവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചില രാഷ്ട്രീയക്കാരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായും മലേഷ്യൻ ഫണ്ട് കേസുമായും ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ചർച്ചയാണ് പുറത്തായത്. ഇതുമായിബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് രണ്ട് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് വഴിവെച്ചത്. വിഷയം പാർലമെൻറിലും ചർച്ചയായാതാണ്. 2018ലെദൃശ്യങ്ങളാണിതെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും രഹസ്യവിവരങ്ങൾപുറത്താക്കിയ സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പാർലമെൻറിനെ അറിയിച്ചു. അറസ്റ്റിലായി രണ്ടുപേരിൽ ഒരാൾ കേണൽ റാങ്കിലുള്ളയാളും ഒരാൾ ഭരണ കുടുംബാംഗവുമാണ്. പ്രതികൾ സെൻട്രൽ ജയിലിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.