കെ.കെ.ഐ.സി പരിപാടിയിൽ ഷഫീഖ് അബ്ദുറഹീം മോങ്ങം സംസാരിക്കുന്നു
Posted On
date_range Updated On
date_range ‘ദൈവഭയമുള്ള സമൂഹത്തിൽ അനീതികൾ ഇല്ലാതാവും’; കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ദ്വൈ മാസ കാമ്പയിൻ
കുവൈത്ത് സിറ്റി: ജീവിതത്തിൽ യഥാർത്ഥ നിർഭയത്വവും മന:ശാന്തിയും ലഭിക്കാൻ ഏകദൈവവിശ്വാസത്തിലും, ദൈവീക മാർഗദർശനത്തിലും അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കണമെന്ന് പ്രമുഖ പ്രഭാഷകൻ ഷഫീഖ് അബ്ദുറഹീം മോങ്ങം. ഇസ്‌ലാമിക തത്വങ്ങൾ മുറുകെപ്പിടിക്കുന്ന ദൈവഭയമുള്ള സമൂഹത്തിൽ കുറ്റകൃത്യങ്ങളും അനീതികളും ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു.
‘വിശ്വാസം വിശുദ്ധിക്ക്, വിമോചനത്തിന്’ എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിച്ചു വരുന്ന ദ്വൈ മാസ കാമ്പയിനിന്റെ ഭാഗമായി ഫർവാനിയ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷഫീഖ്. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉമർ പാടൂർ സ്വാഗതവും, നിഷാജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.