കുവൈത്ത് സിറ്റി: 2018ൽ സെപ്റ്റംബർ അവസാനം വരെ റെഡ് സിഗ്നൽ ലംഘിച്ച് ഗതാഗത നിയമലംഘനം വരുത്തിയത് രണ്ടുലക്ഷം പേർ.
ഇതിൽ 60,000 പേർ വനിതകളാണ്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിശോധകർ നേരിട്ട് പിടികൂടിയതും കാമറയിൽ പതിഞ്ഞതും ഉൾപ്പെടെയുള്ള കണക്കാണിത്. ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞവർഷം ഇൗ നിയമലംഘനം നടത്തിയത് മൂന്നുലക്ഷം പേരാണ്.
ഇതിൽ 80,000 പേർ വനിതകളാണ്. 10 ദശലക്ഷം ദീനാർ കഴിഞ്ഞവർഷം ആഭ്യന്തര മന്ത്രാലയം പിഴയീടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.