Posted On
date_range Updated On
date_range അറ്റകുറ്റപ്പണി അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം
കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണിയുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇടത് പാത താൽക്കാലികമായി അടച്ചിടുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതു വരെയാകും ഭാഗികമായ ഗതാഗത നിയന്ത്രണം.
സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. യാത്രക്കാർ ജാഗ്രത പാലിക്കാനും ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിക്കാനും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.