കുവൈത്ത് സിറ്റി: ഭവൻസ് ടോസ്റ്റ്മാറ്റേഴ്സ് ക്ലബും ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബും ചേർന്ന് ഒാൺലൈൻ ഒാണാഘോഷംസംഘടിപ്പിച്ചു. കലാപരിപാടികളും ഒാണപ്പാട്ടുകളും ഒാണക്കളികളും ആഘോഷത്തിന് മിഴിവേകി. അനുചന്ദ്രൻ യോഗനടപടികൾ നിയന്ത്രിച്ചു. ഭവൻസ്കുവൈത്ത് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് അധ്യക്ഷൻ ബോസ് സ്വാഗതം പറഞ്ഞു. ബാബുജി ബത്തേരി മുഖ്യപ്രഭാഷണം നടത്തി. ലോക മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ഭരണസമിതി അധ്യക്ഷൻ ജോർജ് മേലാടൻ, അനിൽകുമാർ, സേവിയർ യേശുദാസൻ എന്നിവർ സംസാരിച്ചു.
ബിജോ പി. ബാബു, റോസ്മിൻസോയൂസ് എന്നിവർ അവതാരകരായി. ഭവൻസ് സ്മാർട്ട് ഇന്ത്യൻ സ്കൂൾ പ്രഥമാധ്യാപകൻ മഹേഷ് അയ്യർ, ചിത്രകാരൻ ശശി കൃഷ്ണൻ എന്നിവരുടെനേതൃത്വത്തിൽ കലാപരിപാടികളുണ്ടായി. സുനിൽ തോമസ്, ജിജു രാമൻകുളത്ത്, ഭവിത ബ്രൈറ്റ്, ബീത ജോൺസൻ, ഷീബ, സന്തോഷ് പത്രോസ്, ബിനോയ്സെബാസ്റ്റ്യൻ, റോസ്മിൻ സോയൂസ്, പ്രശാന്ത് കവളങ്ങാട്, ജോൺ പാറപ്പുറത്ത്, ബീന ശശികൃഷ്ണൻ, സിന്ധു മനോജ്, സീമ ജിജു, ദർശൻ ജിജു, ആൽവിൻ സന്തോഷ്, എറിക് മനോജ്, ജൊഹാൻ ജയ് മാത്യൂ, ജോക്കിം ജയ് മാത്യൂ, ബ്രീസ ബ്രൈറ്റ്, എമിൽ മനോജ്, എസ്സ മനോജ്, അഞ്ജന സന്തോഷ്, ദീന എൽസ ജോർജ്, അലീന എൽസ ബിജോ തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. സന്തോഷ് പത്രോസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.