തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ഭവന പദ്ധതി താക്കോൽദാന ചടങ്ങിൽ അംഗങ്ങൾ

തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത്; ഭവനപദ്ധതിയുടെ ഭാഗമായി ഒമ്പതാമത്തെ വീടിന്റെ താക്കോൽ കൈമാറി

കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അസോസിയേഷൻ അംഗങ്ങൾക്കായുള്ള ഭവനപദ്ധതിയുടെ ഭാഗമായി, തൃശൂർ പട്ടേപാടത്ത് നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. അസോസിയേഷൻ നിർമിച്ചു കൈമാറുന്ന ഒമ്പതാമത്തെ വീടാണിത്.

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ രമിത സുധീന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ട്രഷറർ മനോജ്‌ കുരുംബയിലും, ഹൗസിങ് പ്രൊജക്റ്റ്‌ കൺവീനർ ആന്റോ പാണെങ്ങാടാനും ചേർന്ന് താക്കോൽ കൈമാറി.

അസോസിയേഷൻ ഭാരവാഹികളും, മുൻ ഭാരവാഹികളും, അംഗങ്ങളും ചടങ്ങിൽ പ​ങ്കെടുത്തു.

Tags:    
News Summary - Thrissur Association of Kuwait; Handed over the keys to the ninth house as part of the housing project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.