കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ സ്വീകരണ സമ്മേളനം കെ.ഐ.ജി പ്രസിഡൻറ് അൻവർ സഈദ് ഉദ്ഘാടനം ചെയ്യുന്നു
കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ സ്വീകരണ സമ്മേള സദസ്സ്
കുവൈത്ത് സിറ്റി: ഹജ്ജ് കർമ്മം പൂർത്തിയാക്കി തിരികെ എത്തിയ കെ.ഐ.ജി ഹജ്ജ് സംഘത്തിലെ ഹാജിമാർക്ക് കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കേന്ദ്ര കമ്മിറ്റി സ്വീകരണം നൽകി.
ഫഹാഹീൽ യൂണിറ്റി സെൻ്ററിൽ സ്വീകരണ പരിപാടി കെ.ഐ.ജി പ്രസിഡൻറ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി വൈസ് പ്രസിഡൻറും ഹജ്ജ് സംഘം അമീറുമായ ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു.
ഡോ.അമീർ, അബ്ദുൽ റഹ്മാൻ (അൽ അൻസാരി എക്സ്ചേഞ്ച്), അനസ് (മാംഗോ ഹൈപ്പർ), ഹാഷിം പാറമ്മൽ, ഹഷീർ, സിറാജുദ്ദീൻ, റിഫാദ്, ഫിറോസ് ഹമീദ്, ഡോ.തസ്നീം, സമിയാ ഫൈസൽ, മുബീനാ ഫിറോസ്, സജ്ന തുടങ്ങി സംഘത്തിലെ ഹാജിമാർ ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ചു. ഹജ്ജ് കർമ്മങ്ങൾ ഭംഗിയായി നിർവ്വഹിക്കുവാൻ സാധിച്ചതിലും, ഒരുക്കിയിരുന്ന സൗകര്യങ്ങളിലും ഹാജിമാർ സന്തോഷവും സംതൃപ്തിയും അറിയിച്ചു.
ഇഹ്സാൻ ഫിറോസ് ഖിറാഅത്ത് നടത്തി. കെ.ഐ.ജി സെക്രട്ടറി സാബിക് യൂസുഫ് സ്വാഗതം പറഞ്ഞു. കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ നിയാസ് ഇസ്ലാഹി സമാപനപ്രസംഗം നടത്തി.
കുവൈത്തിൽ നിന്ന് 43 പേരടങ്ങുന്ന സംഘമാണ് ഹജ്ജ് കർമ്മം നിർവ്വഹിച്ച് തിരിച്ചെത്തിയത്. കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും ഹജ്ജിനായി സംഘത്തോടൊപ്പം എത്തിച്ചേരാനും നാട്ടിലേക്കോ കുവൈത്തിലേക്കോ തിരിച്ച് പോകാനും സാധിക്കുന്ന രീതിയിൽ യാത്ര ഷെഡൂൾ ചെയ്തിരുന്നതിനാൽ കെ.ഐ.ജി ഗ്രൂപ്പിൽ പോകുന്ന പലർക്കും നാട്ടിലുള്ള കുടുംബത്തെ ഹജ്ജിന് കൂടെ കൂട്ടാനും തിരിച്ച് അവരോടൊപ്പം നാട്ടിലേക്ക് പോകാനും കഴിഞ്ഞത് പ്രവാസികൾക്ക് ഗുണം ചെയ്തു.
കേരളത്തിൽ നിന്നുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ കേരള ഹജ്ജ് ഗ്രൂപ്പുമായി ചേർന്ന് കൊണ്ടാണ് സംവിധാനങ്ങൾ ഒരുക്കിയിരുന്നത്. അടുത്ത വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി കെ.ഐ.ജി ഹജ്ജ് ആൻഡ് ഉംറ സെൽ കൺവീനർ അറിയിച്ചു. വിവരങ്ങൾക്ക്- 65051113.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.