Posted On
date_range Updated On
date_range അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവർ പിടിയിൽ
കുവൈത്ത് സിറ്റി: സാൽമി അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച കുടുംബത്തെ അറസ്റ്റ് ചെയ്തു. മകനെയും മരുമകളെയും മൂന്ന് പേരക്കുട്ടികളെയും അനധികൃതമായി കടത്താന്‍ ശ്രമിച്ച വയോധികയെയാണ് പിടികൂടിയതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. സംശയാസ്പദരീതിയില്‍ കണ്ട വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് വിസ രേഖകള്‍ ഇല്ലാതെ കുടുംബത്തെ കണ്ടെത്തിയത്. പിടികൂടിയ വയോധികയെ സാല്‍മി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാല്‍, കുടുംബത്തെ അൽ റാഖി വഴി തിരികെ അയച്ചതായി അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.