അപകടത്തിൽപെട്ട കാർ പുറത്തെടുക്കുന്നു
Posted On
date_range Updated On
date_range വാഹനം കുഴിയിൽ വീണു
കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന വീടിന്റെ ബേസ്മെന്റിലേക്ക് വാഹനം വീണു. റുമൈതിയ ഏരിയയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അപകടത്തിൽ ഒരാൾ കാറിൽ കുടുങ്ങി.
അൽ ബിദാ സെന്ററിൽ നിന്നുള്ള അഗ്നിരക്ഷാസേന ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിനകത്ത് അകപ്പെട്ടയാളെ പുറത്തെടുത്ത് മെഡിക്കൽ എമർജൻസി റൂമിൽ എത്തിച്ചു. അപകടത്തിൽപെട്ട വാഹനവും അഗ്നിരക്ഷാ സേനാംഗങ്ങൾ മുകളിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.