തിരിച്ചെത്തിക്കേണ്ട ആരോഗ്യമന്ത്രാലയം ജീവനക്കാരുടെ പട്ടിക തയാറായി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ അടിയന്തരമായി തിരിച്ചെത്തിക്കേണ്ട ആരോഗ്യ ജീവനക്കാരുടെ പട്ടിക മന്ത്രാലയം തയാറാക്കി. അവധിക്ക്​ നാട്ടിൽ പാേയ വിദേശ ജീവനക്കാരിൽ രാജ്യത്തിന്​ സേവനം അടിയന്തരമായി ആവശ്യമുള്ളവരെ പ്രത്യേക വിമാനങ്ങളിൽ കൊണ്ടുവരാനാണ്​ അധികൃതർ നീക്കംനടത്തുന്നത്​. ഇതിനായി വിവിധ മന്ത്രാലയങ്ങളോടും സർക്കാർ വകുപ്പുകളോടും മുൻഗണനാടിസ്ഥാനത്തിൽ പട്ടിക തയാറാക്കാൻ മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. ഏതാനും വിദേശികളെ ഇത്തരത്തിൽ പ്ര​ത്യേകമായി കൊണ്ടുവരുകയും ചെയ്​തു.

ആരോഗ്യ മന്ത്രാലയത്തിൽ പട്ടിക പൂർണമായും തയാറാക്കിയതായി അധികൃതർ വ്യക്തമാക്കി. ഇന്ത്യ, ഇൗജിപ്​ത്​ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്​ ഭൂരിഭാഗം ആരോഗ്യ ജീവനക്കാരും. ഇന്ത്യ ഉൾപ്പെടെ 3​4 രാജ്യങ്ങളിൽനിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരുന്നതിന്​ വിലക്ക്​ നിലനിൽക്കുന്നുണ്ട്​. കുവൈത്തിലെ വലിയ വിദേശി സമൂഹങ്ങളൊക്കെയും ഇൗ 34 രാജ്യങ്ങളിൽപെടും. അവധിക്ക്​ പോയവർ തിരിച്ചെത്താത്തത്​ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിപ്പിക്കുന്നുണ്ട്​. ഏറെക്കാലമായി പലരും അവധിയെടുത്തിട്ട്​. ജോലിഭാരത്തിനൊപ്പം മാനസിക സമ്മർദത്തിനും ഇത്​ കാരണമാവുന്നു. നാട്ടിൽ പോയി കുടുങ്ങിയവരെ പ്രത്യേക ദൗത്യത്തിലൂടെ കൊണ്ടുവരുന്നത്​ ഇവർക്ക്​ ആശ്വാസമാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.