സംയുക്ത അഭ്യാസത്തിൽ സൈനികർ പരിശീലനം നടത്തുന്നു
Posted On
date_range Updated On
date_range സംയുക്ത സൈനികാഭ്യാസം തുടരുന്നു
കുവൈത്ത് സിറ്റി: വെല്ലുവിളികളെ നേരിടുന്നതിനും പങ്കാളിത്ത ഐക്യം വർധിപ്പിക്കുന്നതിനുമായി ജി.സി.സി സേനകളുടെ സംയുക്ത സൈനിക പരിശീലനം കുവൈത്തിൽ തുടരുന്നു. കുവൈത്ത് സൈന്യത്തിന്റെ നേതൃത്വത്തിലാണ് ‘തകാമുൽ 1’ എന്ന പേരിൽ സംയുക്ത പരിശീലനം. കുവൈത്തിന്റെ വടക്ക് പടിഞ്ഞാറുള്ള അൽ അദ്ര, അബ്രാഖ് പ്രദേശങ്ങളിലാണ് ഫീൽഡ് അഭ്യാസം. അഭ്യാസം ഡിസംബർ ഏഴുവരെ തുടരും. ഏകീകൃത സൈനിക കമാൻഡ് സ്ഥാപിതമായതിനുശേഷം പെനിൻസുല ഷീൽഡ് ഫോഴ്സിനായി നടത്തുന്ന ആദ്യത്തെ ഫീൽഡ് പരിശീലനമാണ് ‘തകാമുൽ 1’. നിയുക്ത പ്രദേശത്ത് ഫീൽഡ് അഭ്യാസങ്ങൾ സൈനികർ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.