ഇന്ത്യൻ എംബസി ഗാന്ധിജി രക്തസാക്ഷി ദിനാചരണത്തിൽ കുവൈത്തി അതിഥികൾക്ക് അംബാസഡർ ഉപഹാരം നൽകുന്നു
കുവൈത്ത് സിറ്റി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
കുവൈത്ത് ആർട്സ് അസോസിയേഷൻ പ്രസിഡൻറ് അബ്ദുൽ റസൂൽ സൽമാൻ, മഹാത്മ ഗാന്ധിയുടെ പോർട്രെയ്റ്റ് വരച്ച കുവൈത്തി കലാകാരൻ മുഹമ്മദ് അൽ ഖത്താൻ എന്നിവർ വിശിഷ്ടാതിഥികളായി.
ഗാന്ധിജിയുടെ ചിന്തകളും ജീവിതരീതിയും ലോകത്ത് കോടിക്കണക്കിനാളുകൾ പിന്തുടരുന്നുണ്ടെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ ത്യാഗോജ്ജ്വലവും അഹിംസയിലൂന്നിയതുമായ സമരം നമ്മെ പ്രചോദിപ്പിക്കുന്നതായും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.
അഹിംസ ഭീരുവിെൻറ ആയുധമല്ല. ശത്രുവിനെ പോലും സ്നേഹിക്കുന്ന വിശാലത ശക്തർക്കുമാത്രം സ്വന്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എംബസി അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ അംബാസഡർ പുഷ്പാർച്ചന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.