ത​ട​വു​കാ​രു​ടെ കു​ടും​ബം സെ​ൻ​ട്ര​ൽ ജ​യി​ലി​ന​രി​കെ ഒ​ത്തു​കൂ​ടി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ

ത​ട​വു​കാ​രു​ടെ കു​ടും​ബം സെ​ൻ​ട്ര​ൽ ജ​യി​ലി​ന​രി​കെ പ്ര​തി​ഷേ​ധി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ചി​ല ത​ട​വു​കാ​രു​ടെ കു​ടും​ബം സെ​ൻ​ട്ര​ൽ ജ​യി​ലി​ന​രി​കെ ഒ​ത്തു​കൂ​ടി പ്ര​തി​ഷേ​ധി​ച്ചു. ത​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ളെ ജ​യി​ലി​ന​ക​ത്ത്​ സ്​​പെ​ഷ​ൽ ഫോ​ഴ്​​സ്​ മ​ർ​ദി​ച്ചെ​ന്ന്​ ആ​രോ​പി​ച്ചാ​ണ്​ നി​ര​വ​ധി പേ​ർ ജ​യി​ലി​ന​രി​കെ ഒ​ത്തു​കൂ​ടി​യ​ത്. ജ​യി​ലി​ന​ക​ത്തേ​ക്ക്​ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടാ​നാ​യി പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​വാ​തി​രു​ന്ന ചി​ല ത​ട​വു​കാ​ർ​ക്കാ​ണ്​ മ​ർ​ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണ​മു​ള്ള​ത്. ബ​ന്ധു​ക്ക​ളു​ടെ ജ​യി​ലി​ന്​ പു​റ​ത്തെ പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. പൊ​ലീ​സ്​ എ​ത്തി ഇ​വ​രെ പി​രി​ച്ച​യ​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.