തണൽ പ്രവാസി അസോസിയേഷൻ ഓണാഘോഷം
ബ്രോഷർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range തണൽ പ്രവാസി അസോസിയേഷൻ ഓണാഘോഷം 12ന്
കുവൈത്ത് സിറ്റി: തണൽ കുവൈത്ത് പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘തണൽ പൊന്നോണം’ സെപ്റ്റംബർ 12ന് നടത്തും.
അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന തയാറെടുപ്പ് യോഗത്തിൽ തണൽ പ്രസിഡന്റ് അജ്മൽ വേങ്ങര അധ്യക്ഷതവഹിച്ചു. രക്ഷാധികാരി താഹ ചേറ്റുവ ആശംസ അറിയിച്ചു.
തണൽ പൊന്നോണം ബ്രോഷർ പ്രോഗ്രാം കോഓഡിനേറ്റർമാരായ ഷാനവാസ് ബഷീർ, കെ.വി. ജിനു എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ, അബ്ബാസിയ, സാൽമിയ യൂനിറ്റിലെ ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി ആര്യ നിഷാന്ത് സ്വാഗതവും രതിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.