കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങൾക്ക് കഴിഞ്ഞ മാസം കുവൈത്തിൽനിന്ന് നാടുകടത്തിയത് 2,700 പ്രവാസികളെ.റെസിഡൻസി നിയമം ലംഘിക്കുന്നവർ, നിയമവിരുദ്ധ തൊഴിലാളികൾ, മൂന്നാം കക്ഷികൾക്കുവേണ്ടി ജോലി ചെയ്യുന്നവർ, നിയമത്തിന്റെ പരിധിക്ക് പുറത്തുള്ളവർ എന്നിവരെ പിടികൂടുന്നതിനായി എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ പരിശോധനകൾ തുടരുകയാണ്. മേയ് 11 മുതൽ 18 വരെ റെസിഡൻസി നിയമം ലംഘിച്ച 1,084 പേരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.തൊഴിൽ- താമസ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
ജീവനക്കാരുടെ തൊഴിൽ- താമസ നിയമലംഘനങ്ങൾ തൊഴിലുടമകളുടെ വീഴ്ചയായും കണക്കാക്കും.താമസ നിയമം ലംഘിക്കുന്നവരെയും നിയമവിരുദ്ധ തൊഴിലാളികളെയും പിടികൂടുന്നതിനായി മന്ത്രാലയത്തിലെ വിവിധ മേഖലകൾ സുരക്ഷ കാമ്പെയ്നുകൾ തുടരുമെന്നും വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷ പരിശോധനകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.