Posted On
date_range Updated On
date_range സാങ്കേതിക തകരാർ; കുവൈത്ത് എയർവേസ് തിരിച്ചിറക്കി
കുവൈത്ത് സിറ്റി: സാങ്കേതിക തകരാറിനെത്തുടർന്ന് കുവൈത്ത് എയർവേസ് അടിയന്തരമായി തിരിച്ചിറക്കി. സരജേവോ, ബോസ്നിയ, ഹെർസഗോവിന എന്നിവിടങ്ങളിലേക്കുള്ള വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്.
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചതായും കുവൈത്ത് എയർവേസ് അറിയിച്ചു. സാങ്കേതിക തകരാറിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ പൂർണ സഹകരണത്തിന് കുവൈത്ത് എയർവേസ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.