ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ ആരംഭിച്ചു

കുവൈത്ത്​ സിറ്റി: മേഖലയിലെ മുൻനിര റീടെയ്​ൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈഡേ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു. ബുധനാഴ്​ച വൈകീട്ട്​ ലുലു ഖുറൈൻ ഒൗട്ട്​ലെറ്റിൽ നടന്ന ചടങ്ങിൽ ദശലക്ഷക്കണക്കിന്​ സോഷ്യൽ മീഡിയ ഫോളോവേഴ്​സ്​ ഉള്ള പ്രമുഖ വ്ലോഗർ ഗദീർ സുൽത്താൻ ഉദ്​ഘാടനം നിർവഹിച്ചു. ലുലു മാനേജ്​മെൻറ്​ പ്രതിനിധികൾ, ഉപഭോക്​താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു. കലാപരിപാടികളും അരങ്ങേറി. ഡിസംബർ അഞ്ചുവരെയാണ്​ കാമ്പയിൻ.

ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ, മൊബൈൽ ഫോണുകൾ, ഫാഷൻ ഉൽപന്നങ്ങൾ, ഗ്രോസറികൾ, ഫ്രഷ്​ ഭക്ഷ്യ ഉൽപന്നങ്ങൾക്ക്​ ആകർഷകമായ ഡിസ്​കൗണ്ട്​ ലഭിക്കും. ലോകമാകെ ബ്ലാക്ക്​ ഫ്രൈഡേ ഷോപ്പിങ്​ സീസൺ നടത്തുന്നതി​െൻറ ഭാഗമായാണ്​ ലുലു ഹൈപ്പർ മാർക്കറ്റിലും നിരക്കിളവ്​ നൽകുന്നത്​. കമ്പ്യൂട്ടർ, ഗെയിമിങ്​ ഉൽപന്നങ്ങൾക്ക്​ 25 ശതമാനം വരെ, ടെലിവിഷന്​ 30 ശതമാനം വരെ, സ്​മാർട്ട്​ ഫോണുകൾക്ക്​ 35 ശതമാനം വരെ, ​െഎ.ടി ആക്​സസറികൾക്ക്​ 40 ശതമാനം വരെ, ഹെൽത്​ കെയർ, പേഴ്​സനൽ കെയർ, ഫർണിഷിങ്​, ഹോം അപ്ലയൻസ്​ ഉൽപന്നങ്ങൾക്ക്​ 50 ശതമാനം വരെ, ഹോം ഗാർഡനിങ്​ ഉപകരണങ്ങൾക്ക്​ 55 ശതമാനം വരെ, ഹൗസ്​ ഹോൾഡ്​ ഉൽപന്നങ്ങൾ, കണ്ണടകൾ എന്നിവക്ക്​ 60 ശതമാനം വരെ, ലഗേജ്​ ​െഎറ്റംസ്​, കളിപ്പാട്ടങ്ങൾ എന്നിവക്ക്​ 70 ശതമാനം വരെ, ഫാഷൻ വെയറുകൾക്ക്​ 75 ശതമാനം വരെ എന്നിങ്ങനെ നിരക്കിളവ്​ ലഭിക്കും. കോസ്​മെറ്റിക്​ ഉൽപന്നങ്ങൾക്ക്​ ബൈ ടു ഗെറ്റ്​ വൺ ഒാഫറുണ്ട്​.

യു.എ.ഇ, ഒമാൻ, ബഹ്​റൈൻ, കുവൈത്ത്​, സൗദി, ഖത്തർ, ഇൗജിപ്​ത്​, ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ലുലു ഒൗട്ട്​ലെറ്റുകളിൽ ഡിസ്​കൗണ്ട്​ ലഭ്യമാണ്​. കുവൈത്തിൽ പ്രമോഷൻ കാലയളവിൽ വിവിധ ബാങ്കുകളിലെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ ഒാൺലൈൻ, ഒാഫ്​ലൈൻ പർച്ചേസുകൾക്ക്​ 0% ഇൻസ്​റ്റാൾമെൻറ്​ സൗകര്യവും ലഭിക്കും. വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഒരുക്കുന്നത്​ കൊണ്ടും അമ്പരപ്പിക്കുന്ന വിലക്കുറവ്​ കൊണ്ടും ഉപഭോക്​താക്കൾ കാത്തിരിക്കുന്ന ഷോപ്പിങ്​ അവസരമാണ്​ ലുലു സൂപ്പർ ഫ്രൈഡേ എന്ന്​ ലുലു മാനേജ്​മെൻറ്​ അറിയിച്ചു. ഡിസംബർ അഞ്ചുവരെ എല്ലാ ലുലു ഒൗട്ട്​ലെറ്റിലും www.luluhypermarket.com എന്ന ഷോപ്പിങ്​ പോർട്ടലിലും ഒാഫറുകൾ ലഭ്യമാണെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.