ഫഹാഹീൽ: പ്രവാസി വിദ്യാർഥികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വന്തം വീട്ടിൽനിന്ന് തുടങ്ങണമെന്നും കുട്ടികളോട് ഹൃദയം തുറന്ന് സംസാരിക്കാൻ ഓരോ മാതാപിതാക്കളും സമയം കണ്ടെത്തണമെന്നും ശിഫ അൽ ജസീറ ജനറൽ മാനേജർ റിസ്വാൻ അബ്ദുൽ ഖാദർ പറഞ്ഞു.
മെഹ്ബൂല വസന്തഭവൻ ഓഡിറ്റോറിയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഫഹാഹീൽ എലെയ്റ്റ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മോഡേൺ പാരൻറിങ്’ എന്ന വിഷയത്തിൽ അബ്ദുല്ല വടകര പ്രസേൻറഷൻ അവതരിപ്പിച്ചു.
ഓപൺ ഫോറത്തിൽ രക്ഷിതാക്കൾ പ്രവാസി വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശകളും ആശങ്കകളും പങ്കുവെച്ചു. എൻജിനീയർ അബൂബക്കർ സിദ്ദീഖ് കൂട്ടായി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ പ്രസിഡൻറ് സയ്യിദ് സൈതലവി സഖാഫി മഷ്ഹൂർ അധ്യക്ഷത വഹിച്ചു.
നൗഫൽ ബാഖവി, ശിഹാബ് വാണിയന്നൂർ, അബ്ദു റശീദ് മോങ്ങം, ജഅ്ഫർ നടക്കാവ്, അബ്ദുല്ല വേങ്ങര, സമീർ പാലക്കാട്, റാഷിദ് നരിപ്പറ്റ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.