Posted On
date_range Updated On
date_range പഴകിയ ഭക്ഷണം: ഹോട്ടല്‍ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: പഴകിയ ഭക്ഷണം വിൽപന നടത്തിയ ഹോട്ടല്‍ അടച്ചുപൂട്ടി. ഹവല്ലിയിലാണ് ഉപയോഗപ്രദമല്ലാത്തതും മനുഷ്യ ജീവനും ആരോഗ്യത്തിനും ഹാനികരവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നായിരുന്നു നടപടി.
വാണിജ്യ, വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിച്ച ചിക്കൻ അടക്കമുള്ള കാലാവധി കഴിഞ്ഞ നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.