സെൻറ് തോമസ് മാർത്തോമ ചർച്ച് കുടുംബസംഗമം റവ. ജോസഫ് ലിനോ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് തോമസ് മാർത്തോമ ഇടവക കുടുംബ സംഗമം (സർഗോത്സവം- 2024) സാൽമിയ ഇന്ത്യൻ സ്കൂൾ സീനിയർ ഓഡിറ്റോറിയത്തിൽ നടന്നു. ഇടവക വികാരി റവ. ബിനു ചെറിയാൻ അധ്യക്ഷത വഹിച്ചു. റവ.ജോസഫ് ലിനോ ഉദ്ഘാടനം ചെയ്തു.
കുടുംബസംഗമത്തിൽനിന്ന്
റവ.ബിനു ചെറിയാൻ, റവ. ജോസഫ് ലിനോ, ഇടവക സെകട്ടറി ജോൺ വർഗീസ്, സർഗോത്സവം കൺവീനർ മിനി വർഗീസ് മാത്യു എന്നിവർ സംസാരിച്ചു. ഇടവകയിലെ കുഞ്ഞുങ്ങളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ കുടുംബ സംഗമത്തിന് മാറ്റേകി. മിനി വർഗീസ് മാത്യു, റ്റിജി എബ്രഹാം, സൻലി വർഗീസ് എന്നിവർ നേതൃത്വം നൽകി. ബിജു പി. എബ്രഹാം പ്രോഗ്രാം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.