വിദ്യാർഥികൾക്കുള്ള സിജി അഭിരുചി പരീക്ഷ ഇന്ന്​

കുവൈത്ത്​ സിറ്റി: വിദ്യാർഥികളിലുള്ള കഴിവുകളും അഭിരുചിയും കണ്ടെത്താനായി കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ സിജി ചിട്ടപ്പെടുത്തിയ ശാസ്​ത്രീയ പരിപാടി സി -ഡാറ്റ്​ വെള്ളിയാഴ്​ച സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്​കൂളിൽ നടക്കും. ഇന്ത്യൻ കമ്യൂണിറ്റി സ്​കൂ​ളിലെ 11, 12 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായാണ്​ അഭിരുചി പരീക്ഷ. ആറ്​ വ്യത്യസ്ഥ വിഷയങ്ങളിൽ പരീക്ഷ നടക്കും. ഇതിനെ അടിസ്ഥാനമാക്കി വിദഗ്​ധ കൗൺസലർമാർ വിദ്യാർഥികളുമായി അഭിമുഖം നടത്തും. വെർബർ റീസണിങ്​, സ്​പേസ്​ റിലേഷൻ, മെക്കാനിക്കൽ റീസണിങ്​, ലാംഗ്വേജ്​, ന്യൂമെറിക്കൽ എബിലിറ്റി, അബ്​സ്​ട്രാക്​ട്​ റീസണിങ്​ എന്നീ വിഷയങ്ങളിലാണ്​ പരീക്ഷ. കൗൺസലിങ്​ ശനിയാഴ്​ച നടക്കും. സിജി കൗൺസലർമാരായ ഡോ. സംഗീത്​ ഇബ്രാഹിം, ഇസ്സുദ്ദീൻ, കബീർ പറപ്പൊയിൽ എന്നിവർ പരിപാടിക്കായി കുവൈത്തിലെത്തി. കരിയർ പ്ലാനിങ്ങും അഭിരുചി പരീക്ഷയുടെ പ്രാധാന്യവും എന്ന വിഷയത്തിൽ ഡോ. ജാസിം ക്ലാസെടുക്കും.
Tags:    
News Summary - siji exam kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.