Posted On
date_range Updated On
date_range ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്: കുവൈത്തിന് സ്വർണവും വെങ്കലവും
കുവൈത്ത് സിറ്റി: ദക്ഷിണ കൊറിയയിൽ നടന്ന 52ാമത് അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ ലോകചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത് കുവൈത്ത് ടീം. ഒരു സ്വർണവും വെങ്കലവുമാണ് കുവൈത്ത് സ്വന്തമാക്കിയത്. ട്രാപ്പ് ഷൂട്ടിങ് ടീം ഇനത്തിൽ അബ്ദുൽ റഹ്മാൻ അൽ ഫൈഹാൻ, ഖാലിദ് അൽ മുദാഫ്, തലാൽ അൽ തർക്കി എന്നിവരാണ് സ്വർണം നേടിയത്. വ്യക്തിഗത ട്രാപ്പ് ഷൂട്ടിങിൽ അബ്ദുറഹ്മാൻ അൽ ഫൈഹാൻ വെങ്കലവും നേടി. ഇൗ നേട്ടത്തോടെ 2022ലെ ടോക്കിയോ ഒളിമ്പിക്സിൽ മത്സരിക്കാനുള്ള യോഗ്യതയും അബ്ദുൽ റഹ്മാൻ അൽ ഫൈഹാൻ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.