ശൈഖ്​ സബാഹ്​ ഖാലിദ്​ അസ്സബാഹ്​​ വീണ്ടും പ്രധാനമന്ത്രിയാകും

കുവൈത്ത്​ സിറ്റി: ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹിനെ കുവൈത്ത്​ പ്രധാനമന്ത്രിയായി വീണ്ടും നിയമിച്ചു. നവംബർ എട്ടിനാണ്​ മന്ത്രിസഭ പുനഃസംഘടനക്കായി രാജിവെച്ചത്​. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറി​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗി​െൻറ തുടർച്ചയായി പുതിയൊരു തുടക്കത്തിനായാണ്​ മന്ത്രിസഭ രാജിവെച്ചത്​. പാർലമെൻറിന്​ അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ്​ അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ്​ പുതിയ മന്ത്രിസഭ രൂപവത്​കരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.