Posted On
date_range Updated On
date_range സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു
കുവൈത്ത് സിറ്റി: സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ വരുന്നു. ഈ വർഷം സഹൽ ആപ്പിൽ 19 പുതിയ സേവനങ്ങളും പത്തോളം നോട്ടിഫിക്കേഷനും അവതരിപ്പിക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി അറിയിച്ചു. ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കാനും ഡിജിറ്റൽ സര്‍വിസുകള്‍ വ്യാപിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനങ്ങൾ ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സഹല്‍ ആപ്പ് വഴി 12 ലക്ഷം സേവനങ്ങളും 40 ലക്ഷത്തിലധികം അറിയിപ്പുകളും ഉപയോക്താക്കൾക്ക് കൈമാറിയതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.