Posted On
date_range Updated On
date_range പരിശോധന തുടരുന്നു; 113 നിയമലംഘകർ പിടിയിൽ
കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം അഹമ്മദി, ഹവല്ലി,ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 113 നിയമലംഘകരെ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലാളികളെ കടത്തിയെന്ന കുറ്റം ചുമത്തി ഒരാളെയും, ഡെലിവറി കമ്പനിയിൽ ജോലി ചെയ്യുന്ന നിയമലംഘകരായ മറ്റു നാലുപേരും പിടിയിലായി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്.
താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ആൾമാറാട്ടം നടത്തി വീട്ടുജോലിക്കാരെ കടത്തിക്കൊണ്ടുപോയി നിയമവിരുദ്ധമായി അഭയവും ജോലിയും ഏർപ്പെടുത്തി നൽകിയ കുറ്റത്തിനാണ് ഒരാളെ അറസ്റ്റ് ചെയ്തത്. ഡെലിവറി കമ്പനിയിൽ നിയമവിരുദ്ധമായി ജോലി ചെയ്യുകയായിരുന്നു പിടിയിലായ മറ്റു നാലുപേരെന്നും ആഭ്യന്ത മന്ത്രാലയം അറിയിച്ചു. പിടിയിലായവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.