Posted On
date_range Updated On
date_range അറ്റകുറ്റപ്പണി; ഫഹാഹീൽ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം
കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ഫഹാഹീൽ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം.റൂട്ട് 30 ലെ അബു ഫുതൈറ-അബു ഹസാനിയ മേഖലകളിൽ നവംബർ 28 വരെ ഭാഗിക റോഡ് അടച്ചിടലും ഗതാഗത നിയന്ത്രണവും ഉണ്ടാകുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.
അബു ഫുതൈറയിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള റൂട്ടുകളും, അബു ഹസാനിയ പാലം മുതൽ റൗണ്ട് എബൗട്ടിന് മുമ്പ് വരെയും നിയന്ത്രണം ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.ഗതാഗതം സുഗമമാക്കുന്നതിനായി ഈ കാലയളവിൽ ഫാസ്റ്റ് ലെയ്ൻ പൂർണമായും തുറന്നിരിക്കുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.